പ്രണയ പരവശയായ കാമുകിയുടെ കടി മരണക്കെണിയായി; കാമുകന്‍ പിടഞ്ഞ് മരിച്ചു

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (11:22 IST)
മെക്‌സിക്കോ സിറ്റിയില്‍ തന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയായിരുന്നു ജൂലിയോ മാസിയാസ് ഗോണ്‍സാലെസ് എന്ന 17കാരന്‍ പെട്ടെന്ന് മരിച്ചു വീണത്. മകന്റെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ അറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടി. 24 വയസുള്ള കാമുകി പ്രണയപരവശയായി കഴുത്തില്‍ കടിച്ചതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് കട്ടപിടിക്കുകയും ഇതിന്റെ ഫലമായി ബ്രെയിന്‍ സ്‌ട്രോക്കുണ്ടായതുമാണ് മരണ കാരണം. മരിക്കുന്നതിന്റെ തൊട്ടുതലേ ദിവസം കാമുകിയോടൊപ്പം സമയം ചെലവഴിച്ചപ്പോഴാണ് ജൂലിയോയ്ക്ക് കടിയേറ്റത്. 
 
സംഭവത്തെ തുടര്‍ന്ന് കാമുകി ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ജൂലിയോയുടെ മാതാപിതാക്കള്‍ ആവശ്യം. 'ലൗബൈറ്റ്' എന്ന് അറിയപ്പെടുന്ന ഇത്തരം കടികള്‍ കാരണം നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011ല്‍ 44 കാരിയായ ഒരു സ്ത്രീ ഇത്തരം കടിയേറ്റ് ഭാഗികമായി പക്ഷാഗാതം പിടിപെട്ട് കിടപ്പിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ സ്ത്രീയുടെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. പെട്ടെന്ന് ഇത്തരത്തിലൊരു അവസ്ഥയുണ്ടാകാന്‍ എന്താണ് കാരണമെന്ന് ഡോക്ടര്‍മാര്‍ക്ക് തുടക്കത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

വിശദമായി പരിശോധനയിലാണ് സ്ത്രീയുടെ കഴുത്തിന്റെ വലതുഭാഗത്ത് കടിയുടെ പാട് ശ്രദ്ധിച്ചത്.  അതിനിടയിലെ പ്രധാനപ്പെട്ട ധമനിയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും തുടര്‍ന്ന് പക്ഷാഘാതം ഉണ്ടാകുകയുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് വാര്‍ഫിന്‍ എന്ന ആന്റ്- കോഗുലന്റ് ഉപയോഗിച്ചായിരുന്നു ചികിത്സ നടത്തിയത്. അതോടെ ഒരാഴ്ച കൊണ്ട് രക്തം കട്ടി പിടിക്കല്‍ മാറ്റാനും സാധിച്ചു. ലൗബൈറ്റ്‌സ് മൂലമുണ്ടാകുന്ന ആഘാതം ഓരോരുത്തരിലും ഓരോ രീതിയിലാണ് ഉണ്ടാകുന്നത്. ചിലര്‍ പക്ഷാഘാതത്തിന് ഇരകളാവുകയോ, ചിലര്‍ മരണപ്പെടുകയോ ചെയ്യാറുണ്ടാ. പ്രണയ പരവശരായി ഇത്തരത്തില്‍ കടിക്കുന്നതിനെ ഹിക്കീസ് എന്നും അറിയപ്പെടുന്നു.  
Next Article