കൌമാരക്കാരായ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം; അധ്യാപിക പിടിയില്‍

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2015 (16:53 IST)
അമേരിക്കയില്‍ കൌമാരക്കാരായ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപികക്കെതിരേ കേസ്. 35 കാരിയായ ബ്രിയാന്‍ ആള്‍റ്റിസ് എന്ന അധ്യാപികയ്ക്കെതിരെയാണ് കേസ്. കുറ്റം ഇവര്‍ കോടതിയില്‍ സമ്മതിച്ചു. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ 16 വയസുകാരനും മറ്റു രണ്ട് പേര്‍ പതിനേഴ് വയസുകാരുമാണ്. യു എസിലെ ഉത്തയില്‍ ഡേവിസ് ഹൈസ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി അള്‍റ്റിസ് ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 
 
അധ്യാപികയുടെ ശല്യം സഹിക്കാതെ വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളോട് പരാതിപ്പെടുകയായിരുന്നു. ഇവരാണ് പോലീസിനെ അറിയിച്ചത്. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അള്‍റ്റിസിന് 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവത്തില്‍ അള്‍റ്റിസിനെ  അറസ്റ്റ് ചെയ്തത്.