അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളം താലിബാന്‍ ഭീകരരുടെ ആക്രമണം. വിമാനത്താവളത്തിനു സമീപമുള്ള സ്കൂളില്‍ നിലയുറപ്പിച്ചശേഷം ഭീകരര്‍ വിമാനത്താവളം ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
വിമാനത്താവളം ലക്ഷ്യമാക്കി വെടിയുതിര്‍ത്ത ഭീകരര്‍ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള അഫ്ഗാന്‍-നാറ്റോ സൈനിക താവളത്തിലും റെസിഡന്‍ഷ്യല്‍ ബ്ളോക്കിലും ഭീകരര്‍ കടക്കുകയും വെടിയുതിര്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന്, അഫ്ഗാന്‍ സൈിനകര്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു. സമീപത്തെ നാറ്റോ നിലയത്തിനു നേരെയും ഭീകരാക്രമണമുണ്ടായി. വെടിവയ്പില്‍ നിരവധി പേര്‍ക്കു പരിക്കുപറ്റിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ സംഭവത്തെക്കുറിച്ച് കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.