കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന് താലിബാൻ, നിർമാണപ്രവർത്തനങ്ങൾ തുടരണമെന്നും നിർദേശം

Webdunia
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (16:55 IST)
കാബൂളിലെ ഇന്ത്യൻ എംബസി തുറക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാൻ. അഫ്‌ഗാനിലെ നിർമാണപ്രവർത്തനങ്ങൾ ഇന്ത്യ തുടരണമെന്നും താലിബാൻ നിർദേശിച്ചു.ഇതിനിടെ അഫ്ഗാനിസ്ഥാനിൽ ഐഎസിൽ ചേർന്നവർ തിരിച്ചെത്തുന്നത് തടയാൻ കേന്ദ്രം 43 വിമാനത്താവളങ്ങൾക്ക് ജാഗ്രത നിർദ്ദേശം നല്‍കി.
 
അഫ്‌ഗാനിലെ സ്ഥിതിഗതികൾ സങ്കീർണമായതിനെ തുടർന്ന് ഇന്ത്യൻ നേരത്തെ നാല് കോൺസുലേറ്റുകൾ അടച്ചുപൂട്ടിയിരുന്നു.ദോഹയിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന നിർദ്ദേശം താലിബാൻ നല്‍കിയത്. ഉദ്യോഗസ്ഥർക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും താലിബാൻ വ്യക്തമാക്കി. താലിബാന്റെ പുതിയ നിർദേശങ്ങളോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article