അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥരെ താലിബാന്‍ മര്‍ദ്ദിച്ചു. യുഎന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന വാഹനം കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകവെ താലിബാന്‍ തടയുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയുമായിരുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഒരു ജീവനക്കാരന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും അരോപണമുണ്ട്.