അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ സ്ത്രീകള്‍ ജോലിക്ക് വരേണ്ടതില്ലെന്ന് താലിബാന്റെ മുന്നറിയിപ്പ്. ബാങ്കിലെ സ്ത്രീ ജീവനക്കരെ വീട്ടിലെത്തിക്കുകയും ഇനി ജോലിക്കായി വരരുതെന്ന് പറയുകയും ചെയ്തതായി ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാറും പിടിച്ചെടുത്തിരുന്നു. പിന്നീട് ആയൂധധാരികളായ താലിബാന്‍ ഭീകരവാദികള്‍ ഒരു ബാങ്കിലെ 9സ്ത്രീകളെ വീടുകളില്‍ പറഞ്ഞുവിട്ടു.
പൊതുസ്ഥലത്ത് സ്ത്രീകള്‍ മുഖം കാണിക്കാന്‍ പാടില്ലെന്നാണ് താലിബാന്റെ നിര്‍ദേശം. 1996മുതല്‍ 2001വരെ അഫ്ഗാന്‍ താലിബാന്റെ കീഴിലായിരുന്നപ്പോഴും സ്ത്രീകളുടെ സ്വാതന്ത്ര്യം റദ്ദാക്കിയിരുന്നു. രണ്ടുപതിറ്റാണ്ടായി സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അഫ്ഗാനിസ്ഥാനില്‍ നഷ്ടമാകുന്നു. താലിബാന്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്.