ഭര്‍ത്താവ് ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചാല്‍ അത് നിയമവിരുദ്ധമാവില്ലെന്ന് കോടതി. മുംബൈ ഹൈക്കോടതിയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. നിര്‍ബന്ധിത ലൈംഗിക ബന്ധം മൂലം പക്ഷാഘാതം വന്ന യുവതിയുടെ പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതരായവരാണ് ഇവര്‍. പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.