സുലൈമാന്റെ കൊച്ചു... കൊച്ചു അശ്ലീല മോഹങ്ങള്‍; പോണ്‍ സ്‌റ്റാര്‍ ആകാന്‍ കൊതിക്കുന്ന സിറിയന്‍ അഭയാര്‍ഥിയുടെ ചില ചൂടന്‍ വികൃതികള്‍

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2016 (13:57 IST)
പോണ്‍ സിനമയില്‍ നായകനാകണമെന്ന ആഗ്രവുമായി സിറിയന്‍ അഭയാര്‍ഥിയായ യുവാവ് രംഗത്ത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണം രൂക്ഷമാക്കിയതോടെ  2012ല്‍ രാജ്യം വിട്ട് ജര്‍മ്മനിയിലെത്തിയ അന്റോണിയോ സുലൈമാനാണ് യൂറോപ്പിലെ ബെസ്റ്റ് അശ്ലീല നടനാകണമെന്ന ആഗ്രം പ്രകടിപ്പിച്ചിരിക്കുന്നത്.

ജര്‍മനിയിലാണ് കുടുംബത്തോടൊപ്പം കഴിയുന്ന 19കാരനായ സുലൈമാന് അശ്ലീല നടനാവുക എന്നതായിരുന്നത്രെ ചെറുപ്പം മുതലേയുള്ള ആഗ്രഹം. സിറിയയില്‍ നിന്ന് ജര്‍മ്മനിലിയില്‍ എത്തിയതോടെ സുലൈമാന് ആഗ്രം വര്‍ദ്ധിക്കുകയും ചെയ്‌തു. ഇതിനേത്തുടര്‍ന്ന് ജര്‍മനിയിലെ അശ്ലീല സിനിമ നിര്‍മാതാക്കള്‍ക്ക് തന്റെ നഗ്ന വീഡിയോകളും ചിത്രങ്ങളും അയച്ചു നല്‍കുകയും ചെയ്‌തു.

മുസ്‌ലീം ആയതിനാലും സിറയയില്‍ നിന്നെത്തിയ അഭയാര്‍ഥി ആയതിനാലും ജര്‍മ്മനിയിലെ പോണ്‍ സിനിമാ നിര്‍മാണ കമ്പനികള്‍ സുലൈമാനെ തഴഞ്ഞു. ഒടുവില്‍ ബ്രിട്ടനിലെ ഒരു പ്രമുഖ അശ്ലീല സിനിമ നിര്‍മാണ കമ്പനി സുലൈമാനെ തങ്ങളുടെ താരമാക്കി നിശ്ചയിക്കുകയും ചെയ്‌തു. ഇതിനിടെ ഐഎസിന്റെ സ്‌ത്രീകളോടുള്ള ക്രൂരതകള്‍ കാണിക്കുക എന്ന ലക്ഷ്യത്തോടെ ദി കിംഗ് ഓഫ് അറബ് എന്ന പേരില്‍ ഒരു സ്വതന്ത്ര അശ്ലീല ചിത്രം സുലൈമാന്‍ പുറത്തിറക്കി.

അറബ് രാജ്യങ്ങളിലാണ് അശ്ലീല സിനിമകള്‍ക്ക് ഏറ്റവും ഡിമാന്റ്. മതമാണ് ഭീകരത സ്രഷ്‌ടിക്കുന്നതെന്ന് സുലൈമാന്‍ വ്യക്തമാക്കി.
Next Article