കരുത്തേറിയ ഒരു ലിറ്റര്‍ എന്‍ജിനുമായി നിരത്തിലെ താരമാകാന്‍ ക്വിഡ് വിപണിയിലേക്കെത്തുന്നു. ആഗസ്റ്റ് 23ഓടുകൂടി ക്വിഡ് വിപണി പിടിക്കുമെന്ന് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റിനോ പറയുന്നു. കഴിഞ്ഞ സെപ്തംബറില്‍ വിപണിലെത്തിയ ക്വിഡ് മുക്കാല്‍ ലക്ഷത്തോളം യൂണിറ്റിന്റെ വില്‍പ്പന ഇതിനോടകം നടത്തിക്കഴിഞ്ഞു. എന്‍ട്രിലെവല്‍ ഹാച്ച് ബാക്കായ ക്വിഡിന് നിലവില്‍ 800 സിസി എന്‍ജിനാണ് കരുത്തേകിക്കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങിയത് മുതല്‍ മികച്ച വില്‍പന കാഴ്ചവെച്ച് മുന്നേറുന്ന ക്വിഡിന്റെ കരുത്തുറ്റ പതിപ്പ് എത്തുന്നതോടെ വിപണി വിഹിതം മെച്ചപ്പെടുകയും മികച്ച വില്‍പ്പന നേടാനാകുമെന്നും റിനോ കരുതുന്നു. എന്‍ട്രി ലെവല്‍ സെഗ്മന്റില്‍ കരുത്തേറിയ എന്‍ജിനുള്ള വാഹനം സ്വപ്‌നം കാണുന്നവരെയാണ് ക്വിഡ് ലക്ഷ്യമിടുന്നത്.
23ന് വിപണിയിലെത്തുന്നത് മുതല്‍ ക്വിഡിന്റെ ബുക്കിംഗും ആരംഭിക്കും. ഇ- കൊമേഴ്‌സ് സൈറ്റ് പെടിഎം വഴിയായിരിക്കും ക്വിഡിന്റെ ബുക്കിംഗ് ആരംഭിക്കും. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ച ക്വിഡ് ഡിസൈനില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സൈഡ് പാനലില്‍ ചെക്ക് ഫഌഗ് ഡിസൈനിലുള്ള ഗ്രാഫിക്‌സും, 1.0 ലിറ്റര്‍ എഎംടി എന്ന ബാഡ്ജുമൊഴിച്ച് പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. മാനുവലും എഎംടി ഗിയര്‍ബോക്‌സും ഉള്‍പ്പെടുത്തിയിട്ടുള്ള 999 സിസി ത്രീസിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്. പുത്തന്‍ എന്‍ജിനൊപ്പം റിനോ വികസിപ്പിച്ചെടുത്ത ഈസി- ആര്‍ ഗിയര്‍ഷിഫ്റ്റുമാണ് ക്വിഡിലുണ്ടാവുക. മാരുതി ഓള്‍ട്ടോ കെ10ന് എതിരാളിയായി വിപണിയിലെത്തുന്ന ക്വിഡിന് 3.25നും 4.15 ലക്ഷത്തിനുമിടയിലായിരിക്കും വില.