സൊമാലിയന്‍ തലസ്ഥാനത്ത് ചാവേറാക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ഫെബ്രുവരി 2022 (08:51 IST)
സൊമാലിയന്‍ തലസ്ഥാനത്ത് ചാവേറാക്രമണം. തലസ്ഥാനമായ മോഗാദീഷുവിലെ എല്‍ ഗാബ് ജംഗ്ഷനിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 13പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേര്‍ തന്റെ അരക്കെട്ടില്‍ സ്‌ഫോടനവസ്തുക്കള്‍ വച്ചുകെട്ടി എത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാര്‍ത്ത ഷിന്‍ഗു വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 
 
കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കാണ് ആക്രമണം നടന്നത്. ആക്രമണം നടന്നതിനെ തുടര്‍ന്ന് സമീപ വാസികള്‍ ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article