മുസ്‍ലിം പള്ളിക്കുനേരെ ആക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (09:05 IST)
അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അറുപതിലേറെ പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റതായാണ് വിവരം. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്തിലിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. നിരവധി പേരുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 
 
പ്രാർഥന നടക്കുന്ന സമയത്ത് ഒരാൾ പള്ളിയുടെ അകത്തേക്ക് തോക്കുമായി പ്രവേശിക്കുകയും വെടിയുതിർക്കുകയും ചെയ്തു. ഈ സമയം മറ്റൊരാൾ ചാവേർ സ്ഫോടനം നടത്തിയതായും പൊലീസ് പറയുന്നു. ഇവര്‍ രണ്ടുപേരും കൊല്ലപ്പെട്ടു. ചാവേറും പളളിയില്‍ കയറി വെടിവയ്ച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇറാൻ അതിർത്തിയോടു ചേർന്ന പ്രദേശമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Next Article