ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (16:34 IST)
ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി. മധ്യ, കിഴക്കന്‍ യൂറോപ്പിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി എന്നിവിടങ്ങളില്‍ ഡാന്യൂബ് നദി കരകവിഞ്ഞൊഴുകി. രണ്ട് പതിറ്റാണ്ടിനിടെ ഈ പ്രദേശം കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിത്.
 
റൊമാനിയയില്‍ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പോളണ്ടില്‍ നാല് പേരും ഓസ്ട്രിയയില്‍ നാല് പേരും ചെക്ക് റിപ്പബ്ലിക്കില്‍ മൂന്ന് പേരും മരിച്ചു. നിരവധിപേരെ കാണാതായി. പോളണ്ടിന്റെ അതിര്‍ത്തിക്കടുത്ത് ഏഴുപേരെ കാണാതായി.

അനുബന്ധ വാര്‍ത്തകള്‍

Next Article