ഒരുമണിക്കൂറിനുള്ളിൽ ലോകത്ത് എവിടെയും ആയുധങ്ങൾ എത്തിയ്ക്കാം, അമേരിക്കൻ സേനയ്ക്ക് പുതിയ റോക്കറ്റ് ഒരുങ്ങുന്നു !

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (08:51 IST)
വാഷിങ്ടൺ: ഏറ്റവും ചുരുങ്ങിയ സമയകൊണ്ട് ആയുധ വിന്യാസവും സേനാ വിന്യാസവും നടത്തുക എന്നതാണ് സൈനിക നീക്കങ്ങളിലെ ഏറ്റവും പരമപ്രധാനമായ കാര്യം, ഇതിനായി പല തരത്തിലുള്ള ഹെലികോപ്റ്ററുകളും വിമാനങ്ങളും കപ്പലുകളും എല്ലാം ഇന്ന് ലഭ്യവുമാണ്. എന്നാൽ ഇതിനെല്ലാം മുകളിൽ മണിക്കൂറുകൾക്കുള്ളിൽ ലോകത്തെവിടെയും ആയുധമെത്തിയ്ക്കുന്നതിനുള്ള പ്രത്യേക റോക്കറ്റിന്റെ നിർമ്മാണത്തിലാണ് അമേരിക്ക.  
 
നാസയ്ക്കുവേണ്ടി സുപ്രധാന ദൗത്യങ്ങൾ എറ്റെടുത്ത് നടത്തുന്ന സ്പെയ്സ് എക്സ് ആണ് അമേരിക്കൻ സേനയ്ക്കായി പ്രത്യേക റോക്കറ്റ് ഒരുക്കുന്നത്. ലോകത്തെവിടെയും നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സായുധ സേനയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന റോക്കറ്റുകളുടെ നിര്‍മാണം പുരോഗമിയ്ക്കുകയാണെന്ന് സ്പെയ്സ് എക്സ് സിഇഒ എലോണ്‍ മസ്‌ക് വ്യക്തമാക്കി. 
 
ജിപിഎസ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഇറങ്ങൻ ഈ റോക്കറ്റുകൾക്ക് സാധിയ്ക്കും മണിക്കൂറില്‍ 7,500 മൈല്‍ വേഗതയില്‍ റോക്കറ്റ് സഞ്ചരിക്കുമെന്നാണ് വിവരം 80,000 കിലോ വരെ ഭാരം വഹിക്കാന്‍ ഈ റോക്കറ്റുകൾക്ക് കഴിവുണ്ടാകും. 2021 ഓടെ ഈ റോക്കറ്റുകളുടെ പരീക്ഷണം ആരംഭിക്കുമെന്ന് യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമാന്‍ഡ് മേധാവി ജനറല്‍ സ്റ്റീഫന്‍ ലിയോണ്‍സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article