അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരതൊടും, സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട്

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (07:55 IST)
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യുനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെ കേരളത്തിൽ പരക്കേ മഴ ലഭിച്ചേയ്ക്കും. ന്യുനമർദ്ദം ചൊവ്വാഴ്ചയോടെ കരതോടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 
 
ചൊവ്വാഴ്ച രാത്രിയോടെ ആന്ധ്രയിലെ നരസ്‌പൂരിരും വിശാഖപട്ടണത്തിനും ഇടയിലാണ് ന്യൂനമർദ്ദം കരയിൽ പ്രവേശിയ്ക്കുക. ഇതേ തുടർന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേയ്ക്കും. കേരളം കർണാടക തീരങ്ങളിൽ മണികൂറിൽ 40 മുതൽ 50 വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുത് എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍