മെര്‍സ് പടരുന്നു; 16 മരണം, രോഗം ബാധിച്ചവരുടെ എണ്ണം 150 കടന്നു

Webdunia
തിങ്കള്‍, 15 ജൂണ്‍ 2015 (09:13 IST)
ദക്ഷിണ കൊറിയയെ ഭീതിയിലാഴ്ത്തി മെര്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മിഡില്‍ ഈസ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം ബാധിച്ചവരുടെ എണ്ണം പതിനാറായി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടു പേര്‍ കൂടി മരിക്കുകയും ചെയ്തു. ദക്ഷിണ കൊറിയന്‍ ആരോഗ്യമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്.

അതേസമയം, രോഗം പടരുന്നതായി വ്യക്തമായി പുതുതായി അഞ്ച് പേരിലേക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 150 കടന്നു. മേയ് 20-നാണു മെര്‍സ് രോഗം രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൌദിയില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മെര്‍സ് ബാധിച്ചു നിരവധി പേര്‍ മരിച്ചിരുന്നു.