ദക്ഷിണ കൊറിയയില്‍ 172 മെര്‍സ് ബാധിതര്‍

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (10:39 IST)
ദക്ഷിണ കൊറിയയില്‍ മെര്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മിഡില്‍ ഈസ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം രോഗം  എന്ന രോഗം ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം  27 ആയതായാണ്  ദക്ഷിണ കൊറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്.

പുതുതായി മൂന്നു ആളുകളില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 172 ആയി. മേയ് 20-നാണു മെര്‍സ് രോഗം ദക്ഷിണ കൊറിയയില്‍  ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സൌദിയില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മെര്‍സ് ബാധിച്ചു നിരവധി പേര്‍ മരിച്ചിരുന്നു.