ദക്ഷിണ കൊറിയയില്‍ ഭീതി പടര്‍ത്തി മെര്‍സ്‌ ; മരിച്ചവരുടെ എണ്ണം 32 ആയി

Webdunia
ഞായര്‍, 28 ജൂണ്‍ 2015 (14:32 IST)
ദക്ഷിണ കൊറിയയെ ഭീതി പടര്‍ത്തി മെര്‍സ്‌ എന്ന് മിഡില്‍ ഈസ്റ്റ്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം കൂടുതല്‍ ആളുകളിലേക്കു പടരുന്നു.

ഞായറാഴ്‌ച രോഗം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മെര്‍സ്‌ മൂലം ദക്ഷിണ കൊറിയയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 182 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.