റഷ്യയില്‍ താമസിക്കാന്‍ വിസ കാലാവധി നീട്ടിത്തരണമെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍. ഈ മാസം 31വരെ താമസിക്കാനുള്ള വിസയാണ് റഷ്യ സ്നോഡന് നല്‍കിയിട്ടുള്ളത്. ഇതു ദീര്‍ഘിപ്പിച്ചു തരണമെന്ന് സ്നോഡന്‍ റഷ്യന്‍ അധികൃതരോട് അപേക്ഷിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറ്റോളി കുചേര്‍ പറഞ്ഞു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ ഫോണ്‍, ഇന്റര്‍നെറ്റ് ചോര്‍ത്തലും സംബന്ധിച്ച് സ്നോഡന് പുറത്തുവിട്ട രേഖകള്‍ അമേരിക്കയെ പ്രതികൂലമായി ബാധിച്ചിരുന്നു.
തുടര്‍ന്ന് അമേരിക്ക അറസ്റു വാറന്റ് പുറപ്പെടുവിച്ചതിനെതുടര്‍ന്ന് സ്നോഡന്‍ മോസ്കോയില്‍ അഭയം തേടി. സ്നോഡനെ വിട്ടുതരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും റഷ്യ നിരാകരിച്ചു