യുഎസിന്റെ ഇന്റര്‍നെറ്റ് ചാരവൃത്തി പരസ്യമാക്കിയ എഡ്വേര്‍ഡ് സ്നോഡന് മാപ്പ് നല്‍കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
സ്നോഡന്‍ യുഎസിലേക്ക് തിരിച്ചുവന്ന് വിചാരണ നേരിടണമെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി ജയ് കാന്‍നെ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വലിയ കുറ്റമാണ് സ്നോഡന്‍ ചെയ്തത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാള്‍ക്ക് ഒരു കാരണവശാലും മാപ്പ് നല്‍കാനാവില്ലെന്നും കാന്‍നെ പറഞ്ഞു.
അതേ സമയം തനിക്ക് യുഎസിലേക്ക് മടങ്ങിയെത്താന്‍ താത്പര്യമുണ്ടെന്ന് സ്‌നോഡന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.