ആരോഗ്യം നിലനിര്‍ത്താന്‍ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സിംബാബ്‌വെ വംശജന് ഒമ്പത് വര്‍ഷത്തെ ജയില്‍ ശിക്ഷ. വംശനാശ ഭീഷണി നേരിടുന്ന പെരുമ്പാമ്പിനെ കൊന്നതിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. ആര്‍ച്ച് വെല്‍ മറാമ്പാ എന്ന യുവാവിനാണ് ശിക്ഷ ലഭിച്ചത്.
നട്ടെല്ലിന് പിടിപെട്ട രോഗം ശമിപ്പിക്കാന്‍ വെള്ളിയാഴ്‌ചയാണ് ഇയാള്‍ പെരുമ്പാമ്പിനെ കൊന്നുതിന്നത്. താന്‍ ഒരു പാമ്പിനെ മാത്രമേ കഴിച്ചിട്ടുള്ളുവെന്നും സംഭവത്തിന് ശേഷം നട്ടെല്ലിലെ രോഗത്തിന് ശമനമുണ്ടായതായും പ്രതി കോടതിയില്‍ സമ്മതിച്ചു.