വീടിനുള്ളില്‍ മരിച്ചുകിടന്ന 49കാരനു ചുറ്റും 125 പാമ്പുകള്‍!

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ജനുവരി 2022 (19:23 IST)
വീടിനുള്ളില്‍ മരിച്ചുകിടന്ന 49കാരനു ചുറ്റും 125 പാമ്പുകള്‍. അമേരിക്കയിലെ ചാള്‍സ് കൗണ്ടിയിലാണ് സംഭവം. സ്വന്തം അപാര്‍ട്‌മെന്റില്‍ മരണപ്പെട്ട ഡേവിഡ് റിസ്റ്റണെന്നയാളുടെ മുറിയില്‍ നിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്. ഇതില്‍ ഉഗ്രവിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളാണ് ഉണ്ടായിരുന്നത്. ഡേവിഡിനെ പുറത്തുകാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അയല്‍വാസി പൊലീസിനെ അറിയിക്കുകയായിരുന്നു. 
 
വീടുതുറന്നപ്പോള്‍ ഡേവിഡ് മരിച്ച നിലയിലായിരുന്നു. പാമ്പിന്റെ കടിയേറ്റാണോ ഇയാള്‍ മരിച്ചതെന്ന് തെളിഞ്ഞിട്ടില്ല. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലെ ഇതറിയാന്‍ സാധിക്കുകയുള്ളു. ആഫ്രിക്കയിലെ ഏറ്റവും വിഷമുള്ള ബ്ലാക്ക് മാംബയും മൂര്‍ഖനും 14 അടിയുള്ള മലമ്പാമ്പും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article