റഷ്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ റെക്കോഡിലേക്ക്

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ജനുവരി 2022 (15:04 IST)
റഷ്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ റെക്കോഡിലേക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ പുതിയതായി 49,513 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണാണ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതായി ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ തത്യാന ഗോലികോവ പറഞ്ഞു. ജനസംഖ്യയുടെ പകുതിയോളം വരുന്ന 146 മില്യണ്‍ ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് മൂലം റഷ്യയില്‍ ഇതുവരെ 324,752 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 
 
കഴിഞ്ഞ ദിവസം മോസ്‌കോയില്‍ മാത്രം 15,987 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍