ഈ പേനയില്‍ 16 ദശലക്ഷം നിറങ്ങളുണ്ട്!

Webdunia
ശനി, 7 ജൂണ്‍ 2014 (15:21 IST)
ചിത്രം വരയ്ക്കുന്നവര്‍ക്ക് ഇനി ഒരു പേന ഉപയോഗിച്ച് ചിത്രം വരയ്ക്കാം അതും 16 ദശലക്ഷം നിറങ്ങളില്‍. എത്ര മനോഹരമായ പേന അല്ലെ? 16 ദശലക്ഷം കളറുകളില്‍ എഴുതാനാകുന്ന സ്മാര്‍ട്ട് പേന കാലിഫോര്‍ണിയന്‍ കമ്പനി പുറത്തിറക്കി. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ പേനയാണിത്.

അടിസ്ഥാന കളറുകളായ സിയാന്‍, മജന്ത, യെല്ലോ, ബ്ലാക്ക് എന്നീ നാല് കളറുകളുടെ കുഞ്ഞു കാട്രിഡ്ജാണ് പേനയുടെ പ്രധാന ഭാഗം. നിങ്ങള്‍ വേണ്ട കളര്‍ ഏതെന്ന് തെരഞ്ഞെടുത്താല്‍ ഈ അടിസ്ഥാന്‍ നിറങ്ങള്‍ കൂടിക്കലര്‍ത്തി ഉദ്ദേശിച്ച നിറം പേന നിര്‍മ്മിച്ചു നല്‍കും.

ഈ കളറുകളില്‍ നിന്ന് 16 ദശലക്ഷം കളറുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും ബ്ലൂടൂത്ത്, റീച്ചാര്‍ജബിള്‍ ലിഥിയം ബാറ്ററി, മൈക്രോ യു എസ് ബി, 16 ബിറ്റ് കളര്‍ സെന്‍സര്‍, ഇന്‍ക് കാട്രിഡ്ജ്, എ ആര്‍ എം പ്രോസസര്‍ എന്നിയാണ് പേനയുടെ ഭാഗങ്ങള്‍. 39 ഗ്രാം ഭാരം വരുന്ന പേനക്ക് ആറ് ഇഞ്ച് നീളമുണ്ടാകും.

അതോടൊപ്പം ഏത് കളറിലും എഴുതാവുന്ന സ്റ്റയിലസും (നോട്ട്, ടാബ് തുടങ്ങിയവയില എഴുതാന്‍ ഉപയോഗിക്കുന്ന പേന) കമ്പനി പുറത്തിറക്കിയിട്ടുണ്ട്.