ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെള്ളി

Webdunia
വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (08:25 IST)
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെള്ളി. പുരുഷന്മാരുടെ 25മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ടീമിനത്തിലാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. 
 
പെമ്പാ ടമംഗ്, ഗുര്‍പ്രീത് സിംഗ്, വിജയ് കുമാര്‍ എന്നിവരടങ്ങുന്ന ടീമാണ് വെള്ളി നേടിയത്. ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയാണിത്.ഇന്ത്യ ഷൂട്ടിംഗില്‍ നേടുന്ന എട്ടാമത്തെ മെഡലാണ്‌ ഇത്‌.

 ഈ ഇനത്തില്‍ പുരുഷ സിംഗിള്‍സില്‍ മത്സരിച്ച ഗുര്‍പ്രീത്‌ സിംഗ്‌ ഒമ്പതാം സ്‌ഥാനത്തായി പോയി. പെമ്പാ തമാംഗ്‌ എട്ടാം സ്‌ഥാനത്തും വിജയകുമാര്‍ 12 ാം സ്‌ഥാനത്തുമായി. ദീപികാ പള്ളിക്കലും ജോഷ്‌നാ ചിന്നപ്പയും ഉള്‍പ്പെട്ട ടീം സ്‌ക്വാഷ്‌ സെമിയില്‍ കടന്നു. ബാഡ്‌മിന്റണില്‍ സൈനാ നെഹ്വാള്‍ ക്വാര്‍ട്ടറില്‍ മത്സരിക്കും. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.