പതിനാറ് വര്‍ഷത്തെ ജോലിക്കിടെ നൂറ് കണക്കിന് മൃതദേഹങ്ങളില്‍ സെക്‌സ് പരീക്ഷിച്ചെന്ന് ഒഹിയോക്കാരനായ മോര്‍ച്ചറി ജീവനക്കാരന്‍ കെന്നത്ത് ഡഗ്‌ളസ് വെളിപ്പെടുത്തിയതിന് പിന്നാലെ അതിന് സമാനമായ ഒരു സംഭവം കൂടി. ഇത്തവണ ഏറ്റു പറച്ചില്‍ നടത്തിയത് ഘാനയിലെ സ്‌കാര്‍ക്കര്‍ ലൂക്കാസാണ്.
മോര്‍ച്ചറി ജീവനക്കാരനായ ലൂക്കാസ് വിവാഹം കഴിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും തൊഴില്‍ ഇതായതിനാല്‍ ഒന്നും തരപ്പെട്ടില്ല. പിന്നീടാണ് മോര്‍ച്ചറിയില്‍ എത്തുന്ന സുന്ദരികളായ സ്‌ത്രികളുടെ മൃതദേഹങ്ങളോട് ഇയാള്‍ക്ക് താല്‍പ്പര്യം തോന്നാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഭയം തോന്നിയെങ്കിലും തണുത്തുമരച്ച മൃതദേഹങ്ങളോട് ലൈംഗിക താല്‍പ്പര്യങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ലൂക്കാസ് വെളിപ്പെടുത്തുന്നു. എല്ലാ ദിവസവും എല്ലാ സമയത്തും മൃതദേഹങ്ങള്‍ക്കൊപ്പം കഴിയാനുള്ള കഴിവ് ദൈവത്തിന്റെ വരദാനമാണെന്നും അതിനാല്‍ അവരുമായി സെക്‌സ് നടത്താന്‍ കഴിഞ്ഞത് വഴി ശവരതിക്കുള്ള കഴിവ് സ്വായത്തമാക്കിയെന്നും ഇയാള്‍ പറഞ്ഞു.
താന്‍ തെറ്റല്ല ചെയ്യുന്നതെന്നും, മൃതശരീരങ്ങളുമായി പല തവണ ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ആവര്‍ത്തിച്ച് ഒരു ടിവി ചാനലില്‍ വ്യക്തമാക്കുകയും ചെയ്‌തതോടെ പൊലീസ് അന്വേഷണം നടത്തുകയും ലൂക്കാസിനെ പിടികൂടുകയും ചെയ്തു. തനിക്ക് മാനസീക പ്രശ്‌നങ്ങള്‍ ഇല്ലെന്നും ശവരതിയില്‍ സംതൃപ്‌തനാണെന്നും ലൂക്കാസ് തുറന്നു പറഞ്ഞു. ഘാനയിലെ കോര്‍ലി ബു ടീച്ചിംഗ് ഹോസ്‌പിറ്റലിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.