ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥിനിയുടെ ഉത്തരങ്ങള്‍ തരംഗമായി

Webdunia
ചൊവ്വ, 12 മെയ് 2015 (14:21 IST)
ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഒരു വിദ്യാര്‍ത്ഥിനി എഴുതിയ ഉത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ്‌ കഴിഞ്ഞ ദിവസം കുട്ടിയുടെ സഹോദരിയാണ്‌ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്‌. ഏതായാലും ഉത്തരം എഴുതികൊടുത്തതിനു പിന്നാലെ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷന്‍ ഒട്ടും വൈകാതെ കയ്യില്‍ കിട്ടി.

ഗര്‍ഭനിരോധന ഉറകളെക്കുറിച്ചുള്ള ഒരു ടെസ്റ്റ് പേപ്പറിലാണ്, പെണ്‍കുട്ടിയുടെ രസകരമായ ഉത്തരങ്ങള്‍ ഉള്ളത്. പേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ വിവിധ പാശ്ചാത്യ മാധ്യമങ്ങള്‍ കത്ത് ഏറ്റെടുത്തുകഴിഞ്ഞു. ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാന്‍ മടിക്കുന്ന പുരുഷനു നല്‍കുന്ന മറുപടികളായിരുന്നു അസൈന്‍മെന്റായി ചോദിച്ചിരുന്നത്. കാനഡയിലെ മോണ്‍‌ട്രിയാലിലാണ് രസകരമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗര്‍ഭനിരോധന ഉറ വേണ്ട ഗര്‍ഭം തടയാനുള്ള ഗുളികകള്‍ ഉണ്ടെന്ന്‌ പറയുന്ന പുരുഷനോട്‌ തനിക്ക്‌ എയ്‌ഡ്സ്‌ വേണ്ടന്നാണ്‌ വിദ്യാര്‍ഥിനിയുടെ മറുപടി. ഗര്‍ഭ നിരോധന ഉറകള്‍ അസൗകര്യമാണെന്ന്‌ പറഞ്ഞാല്‍ ഒരു കുട്ടിയുണ്ടാകുന്നതും എയ്‌ഡ്സ്‌ ബാധിക്കുന്നതും ഒട്ടും സുഖകരമായ കാര്യമല്ലന്നാണ്‌ വിദ്യാര്‍ഥിനിയുടെ പ്രതികരണം. തന്റെ കൈയ്യില്‍ ഗര്‍ഭനിരോധന ഉറകള്‍ ഇല്ലെന്ന്‌ പറയുന്നവര്‍ക്ക്‌ തനിക്ക്‌ ജനനേന്ദ്രിയം ഇല്ലന്നാണ്‌ വിദ്യാര്‍ഥിനിയുടെ മറുപടി.