അമേരിക്കയില്‍ മോഷ്ടിക്കാന്‍ കയറിയ വീട്ടിലെ മൊബൈല്‍ ഫോണിലെ സെല്‍ഫിയില്‍ പെട്ട മോഷ്ടാവിനെ പോലീസ് തിരയുന്നു. അമേരിക്കയിലെ ലോസാഞ്ചലസിലാണ് സംഭവം.
വീട്ടുകാരെല്ലാം പുറത്തുപോയ അവസരത്തില്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് അവിടെ മേശപ്പുറത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കുകയായിരുന്നു. റെക്കാഡിംഗ് മോഡല്‍ ഫോണാണെന്ന വിവരം അറിയാതെയാണ് ഇയാള്‍ മൊബൈല്‍ എടുത്തത്.
ഇതേത്തുടര്‍ന്ന് ഇയാളുടെ ദൃശ്യം ഫോണില്‍ പതിഞ്ഞു. ഫോണില്‍ പതിഞ്ഞ സെല്‍ഫി യുവതിയുടെ കൂട്ടുകാരിയുടെ മൊബൈലിലുമെത്തി. ചിത്രത്തില്‍ പതിഞ്ഞ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.