സെല്‍ഫിയുടെ ചതി തുടരുന്നു, ഇത്തവണ സെല്‍ഫി ചതിച്ചത് റഷ്യന്‍ യുവതിയെയാണ്. മൂര്‍ഖന്‍ പാമ്പിനെ കൈയില്‍ പിടിച്ചും, ഉമ്മവെച്ചും സെല്‍ഫിയെടുക്കവെ ഇത് സെല്‍ഫിയാണെന്ന് മനസിലാക്കാന്‍ വിവരമില്ലാത്ത പാവം മൂര്‍ഖന്‍ യുവതിയെ കടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയിപ്പോള്‍ കോമയില്‍ മരണത്തോട് മല്ലടിക്കുകയാണ്. റഷ്യയിലാണ് സംഭവം നടന്നത്.
വിനോദസഞ്ചാരത്തിനെത്തിയ യുവതി വഴിയില്‍ സഞ്ചാരികള്‍ക്ക് സെല്‍ഫി എടുക്കാനായി മൂര്‍ഖനെ നല്‍കുന്ന ഏജന്റില്‍ നിന്ന് പാമ്പിനെ വാങ്ങി സെല്‍ഫി എടുക്കുകയായിരുന്നു. തുടര്‍ന്ന് സെല്‍ഫിയില്‍ മതിമറന്നു നിന്ന യുവതിയെ പാമ്പ് കടിക്കുകയായിരുന്നു.
യുവതിക്ക് മൂര്‍ഖനെ നല്‍കിയ ഒലിവര്‍ മത്വേവ് എന്ന 34 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സെല്‍ഫി തരംഗം മുതലെടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ സഞ്ചാരികള്‍ക്ക് മൂര്‍ഖന്‍ പാമ്പിനെ നല്‍കിത്തുടങ്ങിയത്. മാസങ്ങളായി ഇയാള്‍ പാമ്പിനെ സഞ്ചാരികള്‍ക്ക് നല്‍കുന്നുണ്ടായിരുന്നു.