സെല്‍ഫി എടുക്കുന്നതിനിടെ മക്കള്‍ നോക്കിനില്‍ക്കെ ദമ്പതികള്‍ കിഴുക്കാംതൂക്കായ മലഞ്ചെരുവിലേക്ക് വീണ് മരിച്ചു. പോളണ്ട് വംശജരായ ദമ്പതികളാണ് മരിച്ചത്. ആറും അഞ്ചും വയസ്സായ മക്കള്‍ നോക്കി നില്‍ക്കെയാണ് ആയിരക്കണക്കിന് അടി താഴേക്ക് ദമ്പതികള്‍ വീണത്.
വിനോദസഞ്ചാര കേന്ദ്രത്തിലെ അപകട മേഘലയിലേക്ക് സഞ്ചാരികള്‍ കടക്കാതിരിക്കാനുള്ള വേലികെട്ടിയ സ്ഥലത്തേക്ക് കയറി ഫോട്ടോയെടുക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നത്. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ കാബോ ഡി റോക എന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം.
യൂറോപ്പിന്റെ പടിഞ്ഞാറ് ഭാഗത്തെ ഏറ്റവും വലിയ മുനമ്പാണ് കാബോ ഡി റോക. അറ്റ്ലാന്‍റിക് സമുദ്രത്തിന് അഭിമുഖമായാണ് ഈ മുനമ്പ് സ്ഥിതി ചെയ്യുന്നത്.