ആ ചരിത്രം വീണ്ടും ആവർത്തിച്ചു, എച്ച് ഐ വി വൈറസിൽ നിന്നും പൂർണ മുക്തനായി ലണ്ടൻ സ്വദേശി

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2019 (18:33 IST)
ലണ്ടന്‍: വൈദ്യശസ്ത്രത്തിന് പുതിയ പ്രതീക്ഷകൾ നൽകി ഒരാൾകൂടി എച്ച് ഐ വി വൈറസിൽ നിന്നും മുക്തനായി. വൈദ്യ ശാസ്ത്ര ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് എച്ച് ഐ വി വൈറസ് ചികിത്സിച്ച് ഭേതപ്പെടുത്താനായിരിക്കുന്നത്. ലണ്ടൻ സ്വദേശി പൂർണ ആരോഗ്യത്തിലേക്ക് മടങ്ങി വരുന്നതായാണ് ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. 
 
എച്ച് ഐ വി ബധിതനിൽ നിന്നും  രകതം സ്വീകര്രിച്ചതോടെയാണ് ലങ്ങൻ സ്വദേശി എച്ച് ഐ വിയുടെ പിടിയിലായത്. എച്ച് ഐ വി പ്രതിരോധ ശേഷിയുള്ള വ്യക്തിയിൽ നിന്നും മജ്ജ മാറ്റിവച്ച് ജീൻ മ്യൂട്ടേഷൻ വഴിയാണ് എച്ച് ഐ വി ഭേതപ്പെടുത്താനായത് എന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
 
നിലവിലെ പരിശോധനാ ഫലങ്ങളിൽ നിന്നും ചികിത്സയിലിരുന്ന ലണ്ടൻ സ്വദേശിയിൽനിന്നും എച്ച് ഐ വി രോഗാണുക്കൾ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർ രവീന്ദ്ര ഗുപ്ത പറഞ്ഞു. എയിഡ്സിനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല എന്നും എച്ച് ഐ വിയെ പ്രതിരോധിക്കാനുള്ള ചില മാർഗങ്ങളാണ് ഫലം കണ്ടത് എന്നും രവീന്ദ്ര ഗുപ്ത വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article