കന്യകാത്വം സൂക്ഷിച്ചാല്‍ ആഫ്രിക്കന്‍ പെണ്‍കുട്ടികള്‍ക്ക് നേട്ടം പലതാണ്

Webdunia
ബുധന്‍, 10 ഫെബ്രുവരി 2016 (15:08 IST)
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും എച്ച്‌ഐവി നിയന്ത്രിക്കനും പുതിയ പദ്ധതിയുമായി സൗത്ത്‌ ആഫ്രിക്കന്‍ സര്‍ക്കാര്‍ രംഗത്ത്. പെണ്‍കുട്ടികള്‍ കന്യകാത്വം സൂക്ഷിച്ചാല്‍ ഈ രണ്ടു കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനായി  കന്യകാത്വം സൂക്ഷിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്‌ നല്‍കാനാണ് സൗത്ത്‌ ആഫ്രിക്കന്‍ മേയറുടെ തീരുമാനം.

ഗ്രാമീണ പ്രദേശങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ ഗര്‍ഭിണിയാകുന്നതും പഠനം മുടങ്ങുന്നതും പതിവാണ്. അനാവശ്യ ബന്ധങ്ങള്‍ വഴി മിക്ക പെണ്‍കുട്ടികള്‍ക്കും എച്ച്‌ഐവിയും ബാധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ സംരക്ഷിക്കാനും നല്ല വിദ്യാഭ്യാസം നല്‍കാനും സ്‌കോളര്‍ഷിപ്പ്‌ പദ്ധതിക്ക് കഴിയുമെന്നും സൗത്ത്‌ ആഫ്രിക്കന്‍ മേയര്‍ വ്യക്തമാക്കി.

തുബിലിഹെയ്‌ല്‍ എന്ന പതിനെട്ടുകാരിക്ക്‌ കന്യകാത്വം സംരക്ഷിച്ചതിന്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. തുടര്‍വിദ്യാഭ്യാസം നടത്തുന്നതിന്‌ കന്യകാത്വം സംരക്ഷിക്കുക മാത്രമാണ്‌ തന്റെ മുമ്പിലുള്ള പോംവഴിയെന്നും എങ്കില്‍ മാത്രമേ തനിക്ക്‌ സ്‌കോളര്‍ഷിപ്പ്‌ മുടങ്ങാതെ ലഭിക്കൂവെന്നും ഇവര്‍ പറയുന്നു. കന്യകാത്വ പരിശോധന തന്റെ ഗ്രമത്തിലെ ഒരു ആചാരമാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ഇവര്‍ പറയുന്നു.