സൌദിയിലെ തൊഴിലാളികള്‍ക്ക് മുഴുവനും ലോട്ടറിയടിച്ചു !!!

Webdunia
വെള്ളി, 13 ഫെബ്രുവരി 2015 (13:07 IST)
സൌദിയില്‍ ജോലിചെയ്യുന്ന മുഴുവന്‍ വിദേശി സ്വദേശി തൊഴിലാളികളും ആ വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചു, പിന്നെ ആര്‍പ്പുവിളിയോടെ ആഹ്ലാദിച്ചു. കാരണം അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ആനുകൂല്യമാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്. ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും രണ്ടു മാസത്തെ ശമ്പളം ബോണസായി സൌദി സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. രാജ്യത്ത് പുതിയതായി അധികാരമേറ്റ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പാരിതോഷികമാണ് ബൊണസ് പ്രഖ്യാപനം.
 
പുതിയ രാജാവ് അധികാരമേല്‍ക്കുമ്പോള്‍ സന്തോഷസൂചകമായി ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ആദ്യമായി സ്വകാര്യമേഖലയും ആനുകൂല്യത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതാണ് തൊഴിലാളികള്‍ക്ക് ലോട്ടറിയായത്. സൗദി ടെലികോം കമ്പനി 39.5 കോടി റിയാല്‍ സ്വദേശി തൊഴിലാളികള്‍ക്കു വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പെട്രോ കെമിക്കല്‍ കമ്പനിയായ സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്) രണ്ടു മാസത്തെ അടിസ്ഥാന ശമ്പളമാണു തൊഴിലാളികള്‍ക്കു നല്‍കുന്നത്. സ്വദേശികളല്ലാത്തവര്‍ക്കു പകുതി മാസത്തെ അടിസ്ഥാന ശമ്പളവും നല്‍കും.
 
സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യം മുതലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിപണികള്‍ വന്‍ തോതിലുള്ള ഓഫറുകളുമായി കച്ചവ്ടം കൊഴുപ്പിച്ചിട്ടുണ്ട്. ജനങ്ങളില്‍ നല്ല ഇമേജ് സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പുതിയ രാജാവ് ഈ ബോണസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൂടാതെ ചില തസ്തികകള്‍ ഇല്ലാതാക്കുകയും മന്ത്രി സഭയില്‍ മാറ്റം വരുത്തുകയും ചെയ്തു. മാത്രമല്ല രാജ്യത്തെ ഇന്റലിജന്‍സ് തലവനെയും മറ്റ് ഉന്നത് ഉദ്യോഗസ്ഥനെയും പിരിട്ടുവിടുകയും ചെയ്തിട്ടുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.