സൗദിയില്‍ ചാവേര്‍ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 6 ഓഗസ്റ്റ് 2015 (17:44 IST)
സൗദി അറേബ്യയിലെ ഷിയ പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 17 പേർ കൊല്ലപ്പെട്ടു.വടക്കന്‍ അതിര്‍ത്തി പ്രദേശമായ അബഹയിലെ സൈനിക പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സൗദി സൈനികരാണ് കൊല്ലപ്പെട്ടവർ.

കഴിഞ്ഞ മെയില്‍ സൗദിയിലെ ഷിയ പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു