സൌദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; നാല് തൊഴില്‍ മേഖലകള്‍ കൂടി ഇനിമുതൽ സ്വദേശികൾക്ക് മാത്രമാകും

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (09:01 IST)
സ്വദേശിവത്കരണം സൗദി അറേബ്യയിൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി നാല് തൊഴിൽ മേഖലകൾകൂടി സൗദികൾക്ക് മാത്രമായി സംവരണം ചെയ്യും.

പുതിയ നയം ശക്തമാകുന്നതോടെ വാഹന വില്‍പന കമ്പനികള്‍, വാഹനം വാടകക്ക് നല്‍കുന്ന ‘റെന്‍റ് എ കാര്‍’ സ്ഥാപനങ്ങള്‍, സ്വര്‍ണക്കടകള്‍, പച്ചക്കറി വിപണി, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ എന്നിവയിൽ സ്വദേശിവത്കരണം നടപ്പാകും.

നേരത്തെ മൊബൈൽ കടകളുടെ നടത്തിപ്പും സ്വദേശികൾക്ക് മാത്രമായി ചുരുക്കിയിരുന്നു. സ്വദേശികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള എല്ലാ മേഖലയിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ വ്യക്തമാക്കി.
Next Article