സൌദി അറേബ്യ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചു
സൌദി അറേബ്യ ഇറാഖിന്റെ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുന്നു. 30,000 സൈനികരാണ് അതിര്‍ത്തിയില്‍ അണിനിരന്നത്. ഭീകരര്‍ അതിര്‍ത്തി കടക്കാതിരിക്കാനാണ് അതിര്‍ത്തി ശക്തമാക്കിയത്.
ഭീകരരുടെ ഭീഷണി ചെറുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അബ്ദുള്ള രാജാവ് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സൈനിക നീക്കം ശക്തമാക്കിയത്. ഇറാഖുമായി 800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സുന്നി ഭരണത്തിന്‍ കീഴിലുള്ള സൌദി അറേബ്യ.
ഇറാഖിലെ വിവരങ്ങള്‍ തിരക്കുന്നതിനായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അബ്ദുള്ള രാജാവുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇറാഖിലെ ഷിയ ഭരണകൂടവുമായി ഭിന്നിച്ച് നില്‍ക്കുന്ന കുര്‍ദ്, സുന്നി വിഭാഗങ്ങളുമായും അയല്‍രാജ്യങ്ങളുമായും ചര്‍ച്ചചെയ്ത് അനിശ്ചിതാവസ്ഥ പരിഹരിക്കാനാണ് അമേരിക്കയുടെ ശ്രമം.