പുരുഷ ഫുട്ബോള്‍ കണ്ട സൗദി പെണ്‍കുട്ടി തടങ്കലില്‍

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (18:56 IST)
ആണുങ്ങളുടെ ഫുട്‌ബോള്‍ മത്സരം ഗ്യാലറയിലിരുന്ന കണ്ട സൗദി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. സൗദിയിലെ അല്‍ ജവഹറ സ്‌റ്റേഡിയത്തിലാണ് പെണ്‍കുട്ടി കളി കാണാന്‍ എത്തിയത്. യുവതിക്ക് തടവ് ലഭിക്കാവുന്ന കുറ്റമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ്‌ സംഘടിപ്പിച്ച പെണ്‍കുട്ടി സൗദി ലീഗിലെ അല്‍ ഷബാബ്‌ ടീമും ജിദ്ദയിലെ അല്‍ എയ്‌ത്തിഹാദും തമ്മിലുള്ള കളികാണാനായി സ്‌റ്റേഡിയത്തില്‍ എത്തുകയായിരുന്നു. പുരുഷന്മാരുടെ വസ്ത്രം ധരിച്ച പെണ്‍കുട്ടി ബേസ്‌ബോള്‍ ക്യാപിനുള്ളില്‍ മുടി മറയ്ക്കുകയും ചെയ്തിരുന്നു. ഗ്യാലറയിലെ ഒഴിഞ്ഞ ഭാഗത്ത് ഇരുന്ന് കളി കണ്ട യുവതിയെ സെക്യൂരിറ്റി ഗാര്‍ഡ് സംശയത്താല്‍ ചോദ്യം ചെയ്തതാണ് യുവതിയെ കുടുക്കിയത്.

സംഭവം യൂ ട്യൂബില്‍ വന്‍ ചര്‍ച്ചകള്‍ക്ക്‌ വഴി വെച്ചിട്ടുണ്ട്‌. പെണ്‍കുട്ടിക്ക്‌ ദീര്‍ഘകാല തടവ്‌ശിക്ഷ ലഭിച്ചേക്കാമെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. നേരത്തെ ഇറാനില്‍ പുരുഷന്മാരുടെ വോളിബോള്‍ മത്സരം കാണാന്‍ പോയ ബ്രിട്ടീഷ്‌ വംശജയായ മുസ്‌ളീം പെണ്‍കുട്ടിയെ ജയിലില്‍ അടച്ചതും മോചിപ്പിച്ചതും വാര്‍ത്തയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.