നാറ്റോയിലെ 27 രാജ്യങ്ങളോടും സഹായം തേടിയിട്ടും ആരും സഹായിച്ചില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. എല്ലാവര്‍ക്കും ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യം താനാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. അതേസമയം യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ആദ്യദിനം കൊല്ലപ്പെട്ടത് 137 പേര്‍. കൂടാതെ 316 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിലെ ചെര്‍ണോബ് പിടിച്ചെടുത്തുകൊണ്ടാണ് ആദ്യദിന യുദ്ധം റഷ്യ അവസാനിപ്പിച്ചത്. ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തിന് സ്ലോവാക്യ സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.