റഷ്യ-ഉക്രൈന്‍ സംഘര്‍ഷം: നിക്ഷേപകര്‍ക്ക് നഷ്ടമായത് 10ലക്ഷം കോടിയോളം രൂപ; ഒറ്റയടിക്ക് സ്വര്‍ണം പവന് കൂടിയത് 680 രൂപ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ഫെബ്രുവരി 2022 (17:10 IST)
റഷ്യ -ഉക്രൈന്‍ സംഘര്‍ഷം: ആടിയുലഞ്ഞ് ഓഹരി വിപണി . റഷ്യ ഉക്രൈന്‍ സംഘര്‍ഷം രൂകമായതോടെ ഓഹരി സൂചികളില്‍ വന്‍നഷ്ടം. 3% ഓഹരികളാണ് നഷ്ടത്തിലായത്. അതോടൊപ്പം 10 ലക്ഷം കോടിയോളം രൂപ പല നിക്ഷേപകര്‍ക്കും നഷ്ടമായി. ആഗോളതലത്തിലും വിപണികള്‍ കൂപ്പുകുത്തി . അതോടെ സെന്‍സെക്‌സ് രണ്ടായിരത്തിലേറെ പോയിന്റ് നഷ്ടത്തില്‍ 55160 ലും നിഫ്റ്റി 640 പോയിന്റ് താഴ്ന്ന് 16400ലുമെത്തി. ക്രൂഡോയിലിന്റെ വിലയിലും ആഗോള തലത്തില്‍ വന്‍ വര്‍ധവാണ് ഉണ്ടായത്. നിലവില്‍ ബാരലിന് 100 ഡോളറിലധികമാണ് വില.
 
ഉക്രൈനെ റഷ്യന്‍ സൈന്യം ആക്രമിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1 ശതമാനം ഉയര്‍ന്ന് ഓണ്‍സിന് 1932 ഡോളര്‍ നിലാവാരത്തിലെത്തി. അതേസമയം സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂ കൂടി 37480 രൂപയും ഗ്രാമിന് 85 രൂപ കൂടി 4685 രൂപയുമായി. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍