റഷ്യ- യുക്രൈന്‍ സംഘര്‍ഷം: ഇന്ത്യയില്‍ പെട്രോളിന് 10രൂപവരെ കൂടാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ഫെബ്രുവരി 2022 (10:31 IST)
റഷ്യ- യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോളിന് 10രൂപവരെ കൂടാന്‍ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍. വരും മണിക്കൂറുകളില്‍ തന്നെ ആഗോള സാമ്പത്തിക മേഖലയില്‍ വന്‍ മാന്ദ്യങ്ങള്‍ ഉണ്ടാകും. കൂടാതെ സ്വര്‍ണവില കുതിച്ചുയരാനാണ് സാധ്യത. ആഗോള ഓഹരി വിപണിയില്‍ കനത്ത ഇടിവും ഉണ്ടാകും. 
 
റഷ്യ എന്തിനും തയ്യാറെന്ന് പ്രസിഡന്റ് വ്‌ളാദമീര്‍ പുടിന്‍ പറഞ്ഞു. ഡോണ്‍ബോസിലേക്ക് കടക്കാനാണ് പുടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം യുക്രൈന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 15കിലോമീറ്റര്‍ അകലെ രണ്ടുലക്ഷം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. വിഷയത്തില്‍ നാറ്റോയും അമേരിക്കയും എന്താണ് ചെയ്യുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍