യുക്രൈനില്‍ കരമാര്‍ഗവും ആക്രമണം ആരംഭിച്ച് റഷ്യ. യുക്രൈനില്‍ വ്യാപക സ്‌ഫോടനങ്ങള്‍ നടക്കുകയാണ്. ജനം ഭീതിയിലായിട്ടുണ്ട്. യുക്രൈന്റെ വിവിധ തുറമുഖങ്ങളിലും നഗരങ്ങളിലുമാണ് മിസൈല്‍ ആക്രമണം നടക്കുന്നത്. എത്രയും വേഗം യുക്രൈന്‍ കീഴ്‌പ്പെടുത്തുകയാണ് ലക്ഷ്യം. തലസ്ഥാനമായ കീവ് അടക്കം പത്തു നഗരങ്ങളില്‍ ആക്രമണം സ്ഥിരീകരിച്ചു.