നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യം വന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; മുന്നറിയിപ്പുമായി റഷ്യ

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (09:13 IST)
നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കൂ എന്ന് ആവര്‍ത്തിച്ച് റഷ്യ. യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കി. മരിയുപോളിലെ ജനവാസമേഖലയില്‍ റഷ്യന്‍ ആക്രമണം ശക്തമായതിനെത്തുടര്‍ന്ന് പലായനം ശക്തമായി. ആക്രമണം അവസാനിപ്പിച്ച് കീഴടങ്ങാനുള്ള റഷ്യന്‍ നിര്‍ദേശം വീണ്ടും യുക്രെയ്ന്‍ തള്ളിയിരുന്നു. അതേസമയം, പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിന് വരെ സാധ്യതയുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article