റഷ്യ മിലിറ്ററി ഓപ്പറേഷന്‍ ആരംഭിച്ചു: ഇതില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ അവര്‍ ഇതുവരെ നേരിടാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പുടിന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഫെബ്രുവരി 2022 (09:13 IST)
റഷ്യ മിലിറ്ററി ഓപ്പറേഷന്‍ ആരംഭിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ അവര്‍ ഇതുവരെ നേരിടാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമീര്‍ പുടിന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉക്രൈന്‍ ജനതയും സര്‍ക്കാരും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
 
എന്നാല്‍ രാജ്യം ആക്രമിക്കപ്പെടുകയാണെങ്കിലും നമ്മുടെ സ്വാതന്ത്ര്യത്തിനും നമ്മുടെ ജീവിതത്തിനും കുട്ടികളുടെ ജീവിതത്തിനും സംരക്ഷണമേകാന്‍ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ നമ്മെളെ ആക്രമിക്കുകയാണെങ്കില്‍ നമ്മുടെ മുഖം കാണും പുറകുവശം കാണില്ലെന്നും ഉക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article