റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി യുക്രൈന്‍; സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (13:22 IST)
റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി യുക്രൈന്‍. റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തു. കൃമിയാ പെന്‍സില്‍വാനിയ തീരത്തുള്ള ഇന്ധന സംഭരണിയാണ് ബോംബിങ്ങില്‍ തകര്‍ത്തത്. ജനറല്‍ സ്റ്റാഫ് ആണ് ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ റഷ്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് യുക്രൈയിന്‍ സൈന്യം കടന്നുകയറ്റം തുടരുകയാണ്. കിലോമീറ്ററുകള്‍ താണ്ടിയതായി പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.
 
റഷ്യയുടെ പ്രധാന നാല് എയര്‍ ബസ്സുകളില്‍ തങ്ങള്‍ ട്രോണ്‍ ആക്രമണം നടത്തിയെന്നും വെളിപ്പെടുത്തി. അതേസമയം കഴിഞ്ഞ ദിവസം രാത്രി യുക്രൈന്റെ രണ്ട് ട്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article