എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല: വിചിത്രവാദവുമായി ഗതാഗത വകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (13:13 IST)
കെഎസ്ആര്‍ടിസിയുടെ എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ ബസിന് ഇന്‍ഷ്വറന്‍സ് ഇല്ലെന്ന കാര്യം മന്ത്രിയോട് ഉന്നയിച്ചപ്പോഴാണ് വിചിത്രമായ മറുപടി മന്ത്രി നല്‍കിയത്. കുറെ വണ്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ട്. എല്ലാ വണ്ടികള്‍ക്കും എടുക്കാനുള്ള സാമ്പത്തിക സ്ഥിതി നമുക്കില്ലെന്നും അങ്ങനെ എടുക്കണ്ടായെന്ന് കോടതിയും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
 
വണ്ടിക്ക് വേറെ തകരാര്‍ ഒന്നുമില്ല. ഫിറ്റ്‌നസ് ഒക്കെ കറക്റ്റ് ആണ്. ബൈക്കിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പോയി എന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികള്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ് റിപ്പോര്‍ട്ട് തന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article