തിരുവനന്തപുരത്തെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസില്‍ തീപിടുത്തം. സംഭവത്തില്‍ രണ്ടു സ്ത്രീകള്‍ മരണപ്പെട്ടു. ഒരാള്‍ ജീവനക്കാരിയായ വൈഷ്ണവയാണ്. 35 വയസ്സായിരുന്നു. അതേസമയം രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തീപിടുത്തം ഉണ്ടാവുകയായിരുന്നു. തീപിടുത്തം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു.