യുക്രൈനില്‍ സമാധാനം വേണമെന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കി. അതേസമയം ഇന്ത്യയും ചൈനയും വിട്ടുനിന്നു. പ്രമേയത്തെ അനുകൂലിച്ചത് 141 അംഗങ്ങളാണ്. എന്നാല്‍ ഏഴുപേര്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 32 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.