റഷ്യന്‍ ഡീസലിന് നിരോധനം ഏര്‍പ്പെടുത്തി യൂറോപ്പ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 ഫെബ്രുവരി 2023 (13:03 IST)
റഷ്യന്‍ ഡീസലിന് നിരോധനം ഏര്‍പ്പെടുത്തി യൂറോപ്പ്. ഡീസലിനോടൊപ്പം മറ്റു എണ്ണ ഉല്‍പന്നങ്ങളും നിരോധിച്ചിട്ടുണ്ട്. യുദ്ധം നടത്താനുള്ള റഷ്യയുടെ സാമ്പത്തിക ശേഷിയില്‍ കുറവുവരുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായ മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന വസ്തുവാണ് ഡീസല്‍. ചരക്കുഗതാഗതത്തിനും കൃഷിക്കും ഡീസല്‍ അനിവാര്യമാണ്. 
 
ലോകമെമ്പാടും കൊവിഡിനുശേഷം ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. യൂറോപ്പിനാവശ്യമായ ഡീസലിന്റെ പത്തുശതമാനവും റഷ്യയില്‍ നിന്നാണ് വരുന്നത്. റഷ്യക്കുപകരം അമേരിക്കയെ ആശ്രയിക്കാനാണ് രാജ്യങ്ങളുടെ തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍