ബെലാറസിൽ വെച്ച് ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ: 3 വേദികൾ വേറെ നിർദേശിച്ച് സെലൻസ്‌കി

Webdunia
ഞായര്‍, 27 ഫെബ്രുവരി 2022 (14:39 IST)
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ശക്തമാകവെ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. ബെലാറസിൽ വെച്ച് ചർച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് യുക്രെയ്‌ൻ.
 
റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ശത്രുരാജ്യമായ ബെലാറസിൽ വെച്ച് ചർച്ചയ്ക്ക് ഒരുക്കമല്ലെന്നതാണ് യുക്രെയ്‌ൻ നിലപാട്.
 
യുക്രൈന്‍ നഗരങ്ങളില്‍ കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്. കാർകീവ്, ഒഡേസ,വാസിൽകീവ് എന്നിവിടങ്ങളിൽ റഷ്യൻ ആക്രമണം ശക്തമാണ്. സാധാരണക്കാർക്ക് ആയുധം നൽകി സൈന്യത്തിൽ ചേർത്ത് കൊണ്ടാണ് റഷ്യൻ ആക്രമണത്തെ യുക്രെയ്‌ൻ ചെറുക്കുന്നത്.
 
വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവടങ്ങളില്‍ ചര്‍ച്ചയാകാമെന്ന നിലപാടാണ് യുക്രെയ്‌ൻ സ്വീകരിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article