പ്രതിരോധശേഷിയിൽ നിർണായക ചുവട്‌വെയ്പ്പെന്ന് പുടിൻ, പുതിയ മിസൈൽ പരീക്ഷിച്ച് റഷ്യ

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2021 (19:04 IST)
പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ. സിർക്കോൺ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ പത്ത് പരീക്ഷണ വിക്ഷേപണങ്ങളാണ് റഷ്യ നടത്തിയത് എന്നാണ് ഇന്‍റര്‍ഫാക്സ് ന്യൂസ് ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചത്. 
 
രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ സംഭവം എന്നാണ് മിസൈല്‍ പരീക്ഷണത്തെ പുടിന്‍‍ വിശേഷിപ്പിക്കുന്നത്. റഷ്യയുടെ പ്രതിരോധ ശേഷിയില്‍ നിര്‍ണ്ണായക ചുവട് വയ്പ്പാണ് ഇതെന്നും പുടിന്‍ പറഞ്ഞു. അതേസമയം പുതിയ മിസൈലിന്‍റെ സാങ്കേതിക ശേഷി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ റഷ്യ ഇതുവരെ നടത്തിയിട്ടില്ല. 
 
2018 ല്‍ പുടിന്‍ പ്രഖ്യാപിച്ച സൈനിക പുനരുദ്ധാരണ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് നേരത്തെ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തെ പ്രഖ്യാപിച്ചിരുന്നത്. അമേരിക്കന്‍ മിസൈല്‍ ഷീല്‍ഡ് സംവിധാനത്തെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ വിന്യാസം അന്ന് പുടിന്‍ പ്രഖ്യാപിക്കപ്പെട്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article