റഷ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

ശ്രീനു എസ്
ശനി, 5 ഡിസം‌ബര്‍ 2020 (20:21 IST)
റഷ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. സ്പുട്‌നിക്-5ന്റെ വിതരണമാണ് ആരംഭിച്ചത്. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കാണ് വാക്‌സിന്‍ വിതരണം ആദ്യം നല്‍കി തുടങ്ങുന്നത്. 13ദശലക്ഷം പേരിലാണ് ആദ്യം കൊവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നത്. വാക്സിന്‍ 18 നും 60 നും ഇടയില്‍ പ്രായം ഉള്ളവര്‍ക്ക് 70 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി സൗജന്യകൂടിക്കാഴ്ച്ചക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ഇതോടൊപ്പം തന്നെ വാക്‌സിന്‍ പരീക്ഷണം നടക്കുകയാണ്. അടുത്താഴ്ച അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ യുകെയില്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കപ്പെട്ടതിനുപിന്നാലെയാണ് റഷ്യയുടെ നീക്കം. വാക്‌സിന് വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും 96 ശതമാനം ഫലപ്രദമാണെന്നുമാണ് റഷ്യയുടെ അവകാശവാദം.

അനുബന്ധ വാര്‍ത്തകള്‍

Next Article